ന്യൂഡല്‍ഹി: രാജ്യസഭ അംഗത്വ പദവിയില്‍ അയോഗ്യത നേരിടുന്ന ശരത് യാദവിന് സുപ്രീംകോടതി നോട്ടീസ്. രാജ്യസഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ ശരത് യാദവിന്റെ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ജസ്റ്റീസ് എ.കെ. സിക്രി, ജസ്റ്റീസ് അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ജെഡിയു നേതാവ് രാം ചന്ദ്ര പ്രസാദ് സിംഗ് നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി നടപടി. കഴിഞ്ഞ ഡിസംബറിലാണ് ശരദ് യാദവിനെയും അലി അന്‍വറിനേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അയോഗ്യരാക്കിയത്.
Post Your Comments