Latest NewsCars

പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഡീ​സ​ല്‍ കാ​റു​ക​ളു​ടെ ഉ​ത്പാ​ദ​നം നി​ര്‍​ത്തുന്നു

നില​വി​ലെ ഡീ​സ​ല്‍ കാ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു​ള്ള സേ​വ​നം തുടരും

ന്യൂ​യോ​ര്‍​ക്ക്: ജ​ര്‍​മ​ന്‍ അ​ത്യാ​ഡം​ബ​ര വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ന്‍ ഗ്രൂ​പ്പി​ല്‍​പെ​ട്ട കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ പോ​ര്‍​ഷെ​ ഡീ​സ​ല്‍ കാ​റു​ക​ളു​ടെ ഉ​ത്പാ​ദ​നം നി​ര്‍​ത്തുന്നു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം ലക്ഷ്യമിട്ടാണ് നടപടിയെന്നും പെ​ട്രോ​ള്‍, ഇ​ല​ക്‌​ട്രി​ക്, ഹൈ​ബ്രി​ഡ് എ​ന്‍​ജി​നു​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നമെന്നും പോ​ര്‍​ഷെ​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഒ​ലി​വ​ര്‍ ബ്ലൂം ​പ​റ​ഞ്ഞു.

PORSCHE

2015ല്‍ ​ ഫോ​ക്സ്‌​വാ​ഗ​ന്‍ ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന​യി​ല്‍ കൃ​ത്രി​മം കാ​ട്ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ശേ​ഷി​യേ​റി​യ ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ളി​ലും ഉ​പ​യോ​ഗി​ച്ചെ​ന്ന് ഇ​പി​എ ക​ണ്ടെ​ത്തി​യ​തി​നെ തുടർന്നാണ് പോ​ര്‍​ഷെ​യു​ടെ ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ള്‍ ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.

PORSHE LOGO

​നില​വി​ലെ ഡീ​സ​ല്‍ കാ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു​ള്ള സേ​വ​നം തുടരും. ​പെ​ട്രോ​ള്‍ എ​ന്‍​ജിനാണു സ്പോ​ര്‍​ട്ടി ഡ്രൈ​വിം​ഗി​ന് കൂ​ടു​ത​ല്‍ അ​നു​യോജ്യം. ​എന്നാ​ല്‍ ഡീ​സ​ലി​നെ ര​ണ്ടാ​മ​തൊ​രു സാ​ധ്യ​ത​യാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കുമെന്നതിനാൽ ഡീ​സ​ല്‍ പ്ര​ധാ​ന​പ്പെ​ട്ട പ്രോ​പ​ല്‍​ഷ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യാ​യി നി​ല​നി​ല്‍​ക്കുമെന്നും ബ്ലൂം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button