KeralaLatest News

എക്സൈസ് ഓഫീസര്‍മാരെ കഞ്ചാവ് വേട്ടക്കിടയിൽ കുത്തി പരിക്കേൽപ്പിച്ചു, രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതം

കുത്തിപരിക്കേൽപ്പിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടത് കയ്യിൽ വിലങ്ങുമായി

ചങ്ങരംകുളം: എക്സൈസ് ഓഫീസര്‍മാരെ കഞ്ചാവ് വേട്ടക്കിടയില്‍ കുത്തി പരിക്കേല്‍പിച്ച് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു.

പൊന്നാനിയില്‍ കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടയിലാണ് എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍ എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

പൊന്നാനി ഹാർബറിൽ വിൽപനക്കായി കഞ്ചാവ് പാക്ക് ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി റേഞ്ച് പാർട്ടി നടത്തിയ റെയ്‌ഡിൽ കഞ്ചാവ് മൊത്ത വിതരണക്കാരനായ സുൽഫി, സഹായി മുർഷാദ്, എന്നിവർക്കെതിരെ കേസ് എടുത്തു.

നിന്നും 4.415 കെ ജി കഞ്ചാവും പിടിച്ചെടുത്തു. ഇതിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച സുൽഫി എന്നയാളെ ഇൻസ്പെക്ടറും പ്രിവന്റീവ് ഓഫീസർ ജാഫറും ചേർന്നു ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും , പ്രതിയുമായി നിലത്തു വീഴുകയും ചെയ്തു ഇതിനിടയില്‍ പ്രതിയുടെ ഇടതു കയ്യിൽ കൈ വിലങ്ങു ഇടുകയും ചെയ്തിരുന്നു.

തുടർന്നു പ്രതികള്‍ അരയിൽ കരുതിയിരുന്ന കത്തി എടുത്തു പ്രിവന്റീവ് ഓഫീസർ ജാഫർ ന്റെ കഴുത്തിന് നേരെ വീശി പിന്നിലേക്കു ഒഴിഞ്ഞു മാറുന്നതിനിടയിൽ വലതു കൈ കൊണ്ട് തടയുകയും കയ്യിൽ കുത്തേല്‍ക്കുകയും ആയിരുന്നു.
പിന്നീട് ഇൻസ്‌പെക്ടർ സെബാസ്റ്റ്യനെയും കത്തി വീശി , ഇൻസ്‌പെക്ടർകു വലതുകൈയ്യിലും കുത്തേറ്റു തുടർന്ന് പ്രതി കൈവിലങ്ങുമായി ഓടി രക്ഷപെട്ടു. പ്രതി സുൽഫി ഒരു വർഷം മുൻപ് മറ്റൊരാളെ കുത്തിയ കേസിൽ പ്രതിയാണ്.

ശിക്ഷ കഴിഞ്ഞു രണ്ടാഴ്ച മുമ്പാണ് ഇറങ്ങിയത്. മറ്റൊരു പ്രതി മുർഷാദ് രണ്ടു ദിവസം മുമ്പാണ് കഞ്ചാവ് കേസിൽ ജയിൽ വാസം കഴിഞ്ഞു ഇറങ്ങിയത് . പൊന്നാനി താലൂക്കില്‍ പിടി മുറുക്കിയ കഞ്ചാവ് മാഫിയകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്ന രണ്ട് പ്രധാന ഓഫീസര്‍ മാര്‍ക്കാണ് കുത്തേറ്റത്. പ്രതികള്‍ക്ക് വേണ്ടി അന്യേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button