ഇറ്റലിയില്‍ മിലാന് വീണ്ടും കഷ്ടകാലം, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് ഹിഗ്വെയിന്. വീണ്ടുമൊരു മത്സരത്തില്‍ കൂടെ എ.സി മിലാന് സമനില. യുവന്റസില്‍ നിന്നുമെത്തിയ അര്‍ജന്റീനയുടെ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ചു. ഇരു ടീമുകളെയും രണ്ടു ഗോളുകള്‍ വീതമടിച്ച് മിലാന് അറ്റ്ലാന്റ മത്സരം സമനിലയില്‍ പിരിഞ്ഞു.
മിലാന് വേണ്ടി ഹിഗ്വെയിനും ബോണവെഞ്ചുറയും ഗോളടിച്ചപ്പോള്‍ അറ്റ്ലാന്റായ്ക്ക് വേണ്ടി ഗോമസും റിഗോണിയും ഗോളടിച്ചു. ആദ്യ പകുതിയില്‍ വാറിന്റെ ഇടപെടല്‍ കാരണം ബോണവെഞ്ചുറയുടെ ഒരു ഗോള്‍ റഫറി അനുവദിച്ചിരുന്നില്ല. യൂറോപ്പയില്‍ ഡൂഡിലാന്ജിനെതിരായ മത്സരത്തില്‍ മാത്രമാണ് ഈ സീസണില്‍ ക്ളീന്‍ ഷീറ്റ് സൂക്ഷിച്ചിട്ടുള്ളത്. സ്റ്റോപ്പേജ് ടൈമിലാണ് അറ്റ്ലാന്റ തങ്ങളുടെ സമനില ഗോള്‍ നേടിയത്.
Post Your Comments