പാലക്കാട് മംഗലം ഡാമിന് സമീപം ചാലി റബ്ബറില്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയ പുലി ചത്തു. കെണി മുറുകി ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പുലി ചത്തത്.
ഓടംത്തോട് നന്നങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കെണിയിലാണ് കുടുങ്ങിയത്. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേയും മറ്റും പിടികൂടാന്‍ നാട്ടുകാര്‍ വെയ്ക്കുന്ന കേബിൾ കമ്പിക്കുരുക്കിലാണ് പുലി കുടുങ്ങിയത്.
രാവിലെ റബര്‍ വെട്ടാനെത്തിയ തൊഴിലാളിയാണ് പുലിയുടെ ഗര്‍ജ്ജനം കേട്ടത്. തുടര്‍ന്ന്, നാട്ടുകാര്‍ കരിക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments