തിരുവനന്തപുരം: വിവിധ മേഖലകളില്‍ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള കമല സുരയ്യ എക്സലന്‍സ് അവാര്‍ഡ് പി കെ ശ്രീമതി എംപിക്ക്. ഇന്ദിര രാമകൃഷ്ണപിള്ള, അന്നമ്മ ബേബി തങ്കച്ചന്, ആനന്ദി രാമചന്ദ്രന് എന്നിവർക്കും ഇതേ അവാർഡ് ലഭിക്കും. ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് നാലിന് തിരുവനന്തപുരം നന്താവനം പൊലീസ് ക്യാമ്പിന് സമീപമുള്ള പാണക്കാട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന് അവാര്‍ഡുകള്‍ സമ്മാനിക്കും. ശില്‍പ്പവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
Post Your Comments