ട്യൂറിൻ: ഇന്റര്‍ മിലാന്‍ പരിശീലകന്‍ ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്. സാംപ്‌ടോറിയക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടാണ് കോച്ച് കളം വിട്ടത്. പരിശീലകന്‍ ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്. സാംപ്‌ടോറിയക്കെതിരായ ഇഞ്ചുറി ടൈം വിന്നര്‍ സെലിബ്രെറ്റ് കൂടുതല്‍ ചെയ്തതിനാണ് ചുവപ്പ് വന്നത്.
എന്നാല്‍ ക്യാമെറയിലേക്കാണ് കോച്ച് വിരല്‍ ചൂണ്ടിയതെന്നും നാലാം ഒഫീഷ്യലിനെതിരായിട്ടല്ല എന്നുമാണ് ഇന്ററിന്റെ വിശദീകരണം. വിലക്കിനെതിരെ അപ്പീല്‍ പോവാന്‍ ഇന്റര്‍ തീരുമാനിച്ചിട്ടുണ്ട്. ഫിയോറെന്റീനയ്‌ക്കെതിരായ മത്സരത്തിലാണ് കോച്ചിന് വിലക്ക് നേരിടേണ്ടി വരിക. ശിക്ഷ കടുത്ത പോയെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഇറ്റലിയില്‍ നിന്നുമുയര്‍ന്നു വരുന്നുണ്ട്.
Post Your Comments