Latest NewsInternational

പത്തുവർഷമായി അവിഹിത ബന്ധവും അതിലൊരു കുഞ്ഞും : ഭാര്യ കയ്യോടെ പിടിച്ചത് ഫാദേഴ്‌സ് ഡേ കാര്‍ഡ് കാരണം

തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോഴാണ്

ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം പരിശോധിച്ചപ്പോള്‍ ഭാര്യക്ക് കിട്ടിയത് ഫാദേഴ്‌സ് ഡേ കാര്‍ഡ്. പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പത്തുവര്‍ഷമായി മറ്റൊരു ബന്ധമുണ്ടെന്നും അതിലൊരു കുഞ്ഞുണ്ടെന്നും ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. തന്നെ വഞ്ചിച്ച ഭര്‍ത്താവിനെ വിട്ട് ഇരട്ടകളായ മക്കളുമായി വേറിട്ട് താമസിക്കാന്‍ ഭാര്യ അതോടെ തീരുമാനിക്കുകയും ചെയ്തു. കൂടാതെ മറ്റേ ബന്ധത്തിലെ ഭാര്യയും ഇയാളെ വിട്ടു പോയി. ഓസ്‌ട്രേലിയക്കാരിയായ ബെലിന്‍ഡയെയാണ് ഭര്‍ത്താവ് ഭര്‍ത്താവ് എഡ്ഡി പത്തുവര്‍ഷത്തോളം കബളിപ്പിച്ചത്.

ഒരുദിവസം വെറുതെ ഭര്‍്ത്താവിന്റെ പുസ്തകം പരിശോധിക്കവെയാണ് നാറ്റ് എന്ന കുട്ടി നല്‍കിയ ഫാദേഴ്‌സ് കാര്‍ഡ് എലിന്‍ഡയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ, ബെലിന്‍ഡയ്ക്ക് സംശയമായി. തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോഴാണ് നാറ്റ് തന്റെ മകനാണെന്നും നടാഷ എന്ന സ്ത്രീയുമായി തനിക്ക് പത്തുവര്‍ഷത്തോളമായി ബന്ധമുണ്ടെന്നും എഡ്ഡി പറയുന്നത്. ഒരു ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട എഡ്ഡിയുമായി ബെലിന്‍ഡ പെട്ടെന്ന് പ്രണയത്തിലാവുകയും ഒരുവര്‍ഷത്തിനുശേഷം വിവാഹം കഴിക്കുകയുമായിരുന്നു.

ഓയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തിരുന്ന എഡ്ഡി, ഒരുകാലത്ത് എട്ടുദിവസം ജോലി സ്ഥലത്തും ആറുദിവസം വീട്ടിലും എന്നതായിരുന്നു സ്ഥിതി. എഡ്ഡിയും താനുമായി ഉണ്ടായിരുന്നത് ഹോളിഡേ റൊമാന്‍സ് പോലുള്ള ബന്ധമാണെന്നും ഒരിക്കല്‍പ്പോലും വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും ബെലിന്‍ഡ പറയുന്നു. ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെ, എഡ്ഡി വിട്ടുനില്‍ക്കുന്നത് ഒരു പ്രയാസമായി തോന്നിയിരുന്നു.താന്‍ വേണമെങ്കില്‍ ജോലി ഉപേക്ഷിക്കാമെന്നും മറ്റെന്തെങ്കിലും ജോലി നോക്കാമെന്നും എഡ്ഡി പറയുകയും ചെയ്തു. അതുവേണ്ടെന്ന് ബെലിന്‍ഡതന്നെയാണ് പറഞ്ഞത്.

എന്നാല്‍, കാര്‍ഡ് കിട്ടി ബെലിന്‍ഡ ചോദ്യം ചെയ്തതോടെ എഡ്ഡി സത്യമെല്ലാം തുറന്നുപറഞ്ഞു. തന്റെ ജോലിയുടെ പ്രത്യേകതകൊണ്ട് വീട്ടില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവന്ന കാലത്ത് തുടങ്ങിയതാണ് നടാഷയുമായുള്ള ബന്ധമെന്ന് എഡ്ഡി പറഞ്ഞു. തന്റെ ജോലിയെ ഒരു മറയാക്കി രണ്ട് കുടുംബങ്ങളെയും മുന്നോട്ടുകൊണ്ടുപോയിരുന്നതെന്നും എഡ്ഡി പറഞ്ഞു. എഡ്ഡിയുടെ ജീവിതത്തില്‍ താനുണ്ടെന്ന കാര്യം ബെലിന്‍ഡ നടാഷയെയും അറിയിച്ചു. ഇപ്പോള്‍ നടാഷയും എഡ്ഡിയെ വിട്ടുപോയതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button