കണ്ണൂര്‍: വീടിനു സമീപത്ത് അനധികൃതമായി നടത്തിയിരുന്ന കോഴി ഫാമിനെതിരെ പ്രതികരിച്ചതിന് വയോധികയുടെ കൈ അടിച്ചുതകര്‍ത്തു. കണ്ണൂര്‍ പുളിങ്ങോം സ്വദേശിനി ആസ്മ (55)യുടെ ഇടതുകയാണു കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റു തകര്‍ന്നത്. ആസ്മ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അയല്‍വാസിയായ ജലീലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയല്‍വാസിയും അയാളുടെ മക്കളുമടങ്ങുന്ന മൂന്നംഗ സംഘം വീടിനു കല്ലെറിയുന്നതു കണ്ടു പുറത്തേക്കിറങ്ങിയപ്പോഴാണ് ആസ്മയ്ക്കു നേരേ അക്രമമുണ്ടായത്. അക്രമികള്‍ പശുവിനെ കെട്ടാനുപയോഗിക്കുന്ന കമ്പിപ്പാര കൊണ്ടാണ് അടിച്ചതെന്ന് ആസ്മ ചെറുപുഴ പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
Post Your Comments