Latest NewsKerala

പമ്പ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ ആദ്യം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

നിലയ്ക്കലില്‍ നിലവിലുള്ള രണ്ടായിരം പേര്‍ക്കുള്ള വിശ്രമസങ്കേതത്തിനൊപ്പം രണ്ടായിരം പേര്‍ക്ക് കൂടിയുള്ള വിശ്രമകേന്ദ്രമാക്കി നിര്‍മ്മിക്കും

തിരുവനന്തപുരം: പമ്പ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാ നദീതീരത്ത് ഉണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളളവ നിലയ്ക്കലിലേക്ക് മാറ്റണമെന്നും മൂന്ന് കോടി രൂപ ചെലവില്‍ പ്രീഫാബ് സ്ട്രക്ചറിലുള്ള നടപ്പന്തല്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലയ്ക്കലില്‍ നിലവിലുള്ള രണ്ടായിരം പേര്‍ക്കുള്ള വിശ്രമസങ്കേതത്തിനൊപ്പം രണ്ടായിരം പേര്‍ക്ക് കൂടിയുള്ള വിശ്രമകേന്ദ്രമാക്കി നിര്‍മ്മിക്കും. ആറായിരം പേര്‍ക്കുള്ള വിശ്രമസൗകര്യം കൂടി ഒരുക്കുന്നതോടെ പതിനായിരം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന വിശ്രമകേന്ദ്രം ഒരുങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button