ന്യൂഡൽഹി: കുട്ടികളെ ലക്ഷ്യം വെച്ചിട്ടുള്ള വിര്‍ച്വല്‍ ഗെയിമുകള്‍ സൈബര്‍ ലോകത്ത് വിരഹിക്കുന്നതിനു തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് ലോകത്ത് അപരിചിതര്‍ ചിത്രങ്ങളോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്യങ്ങള്‍ ചെയ്യുവാനോ ആവശ്യപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ രസകരമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കുകയെന്നതാണ് സൈബര്‍ ട്രിവിയ യുടെ ലക്ഷ്യം.
കുട്ടികളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ബ്ലൂവെയില്‍, മോമോ എന്നിങ്ങനെയുള്ള കളികള്‍ കുട്ടികളിലുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് ഇറക്കിയിരിക്കുന്നത്. ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ട്രിവിയയെന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനമെന്ന ഉദ്ദേശത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments