മുംബൈ: ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ വിമർശനവുമായി മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ്. പാകിസ്ഥാനെതിരെ കളിക്കുന്നത് പേടിച്ചാണ് കോഹ്ലി കളിയിൽ നിന്നും വിട്ടുനിന്നതെന്നും കോഹ്ലി നടത്തിയത് ഒളിച്ചോട്ടമാണെന്നും തൻവീർ പറയുകയുണ്ടായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും കോഹ്ലി കളിക്കുകയുണ്ടായി. ഇംഗ്ലണ്ടിനെതിരെ കളിക്കാമെങ്കിൽ ഏഷ്യാ കപ്പിലും അദ്ദേഹം കളിക്കേണ്ടതായിരുന്നുവെന്നും ഒരു ടെലിവിഷൻ പരിപാടിക്കിടെ തൻവീർ വ്യക്തമാക്കി.
ഇതേ പരിപാടിയില്‍ ഭാഗമായിരുന്ന ഗൗതം ഗംഭീര്‍ ഒട്ടും സമയം കളയാതെ തന്‍വീറിന് മറുപടിയും നൽകുകയുണ്ടായി. ഏകദിനത്തില്‍ 35 സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള താരമാണ് കോഹ്ലി. തന്‍വീര്‍ 35 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ടോ എന്നുപോലും ഉറപ്പില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി.
Post Your Comments