Latest NewsIndia

വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്‌നാട്

തൂത്തുകുടിയിലെ പ്ലാന്റ് ജനവികാരം മാനിച്ച് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍

ചെന്നൈ: വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ ഉറപ്പ് നൽകി. സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ഹരിത ട്രൈബ്യൂണല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തിയത്.

തൂത്തുകുടിയിലെ പ്ലാന്റ് ജനവികാരം മാനിച്ച് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ മേയ് 22ന് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റുകള്‍ക്കെതിരേ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധ സമരത്തിലുണ്ടായ പോലീസ് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button