ജമ്മു: സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ മിർ മൊഹല്ല പ്രദേശത്തു ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരർ ഇവിടെ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം.
ഷോപ്പിയാനിൽ കഴിഞ്ഞ ദിവസം മൂന്നു പോലീസുകാരെ ഭീകരർ പോലീസുകാരെ വീട്ടിൽനിന്നു വലിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. കാഷ്മീരിലേക്ക് നുഴഞ്ഞു കയറിയ അഞ്ചു ലഷ്കർ ഇ തോയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Post Your Comments