Latest NewsIndia

പുതുകാൽവെയ്പുമായി സമാജ് വാദി പാര്‍ട്ടി; മുലായവും അഖിലേഷും കൈകോര്‍ത്തു

വേദിയില്‍ എത്തിയശേഷം മുലായത്തിന് അനുവദിച്ച പ്രസംഗത്തില്‍ സമാജ് വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയില്‍ പുതു ഉണര്‍വ്വ് പകര്‍ന്ന് മുലായം സിങ്ങ് യാദവും മകനും പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും ഒരൊറ്റ വേദി പങ്കിട്ടു. ന്യൂ​ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍​മ​ന്ദ​റി​ല്‍ എ​സ്പി റാ​ലി​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ​ത്. വേദിയില്‍ എത്തിയശേഷം മുലായത്തിന് അനുവദിച്ച പ്രസംഗത്തില്‍ സമാജ് വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മു​ന്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി നേ​താ​വും മു​ലാ​യ​ത്തി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ശി​വ്പാ​ല്‍ യാ​ദ​വി​ന് ഇത് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശിവ്പാല്‍ അടുത്തിടെ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിയുടെ കീഴില്‍ മുലായം മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതോടെ ആ പ്രതീക്ഷകള്‍ അസ്തമിച്ചതായി കണക്കാക്കാം.

അഖിലേഷ് യാദവുമായുള്ള യോജിപ്പില്ലായ്മയെ തുടര്‍ന്നാണ് ശിവ് പാല്‍ സ​മാ​ജ് വാ​ദി സെ​ക്കു​ല​ര്‍ മോ​ര്‍​ച്ച എ​ന്ന പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​പി​യി​ലെ 80 സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ വി​ന്യ​സി​ക്കാ​നാ​ണ് ശി​വ്പാ​ലി​ന്‍റെ നീ​ക്കം. എ​ന്നാ​ല്‍ ഇ​തു​വ​രെ പാ​ര്‍​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​മി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button