തിരുവനന്തപുരം: സര്‍ക്കാരിന്റെ സാലറി ചലഞ്ച് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റില്‍ മാത്രം ഏകദേശം 1500 ജീവനക്കാര്‍ വിസമ്മത പത്രം നല്‍കി. സാമ്പത്തിക വകുപ്പില്‍ നിന്ന് 173 പേരും പൊതുഭരണ വകുപ്പില്‍ നിന്ന് 700-ലധികം ജീവനക്കാരും നിയമ വകുപ്പില്‍ നിന്ന് 40 പേരും നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്ന് 433 ജീവനക്കാരും വിസമ്മത പത്രം നല്‍കി. ഭീഷണികൊണ്ടും അധികാരം കൊണ്ടും ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാനുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു കനത്ത തിരിച്ചടിയാണ് ജീവനക്കാര്‍ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കണക്ക് പച്ചക്കള്ളമാണ്. സ്ഥലം മാറ്റ ഭീഷണിയും ശാരീരികമായി നേരിടുമെന്ന ഭീഷണിയും കൊണ്ട് മാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായി നിന്നത്. ശനിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സാലറി ചലഞ്ച് വീണ്ടും നീട്ടിയിരിക്കുകയാണ് എന്നാണ് ധനകാര്യമന്ത്രി പറയുന്നത്. അതിനര്‍ത്ഥം സര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായില്ല എന്നാണെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.
Post Your Comments