ഇസ്ലാമാബാദ്: ഇന്തയുമായുളള ചര്‍ച്ചക്കായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യമില്ലാത്ത ധൃതി കാട്ടിയെന്ന് വിമര്‍ശന ശരമെയ്ത് പാക്കിസ്ഥാനിലെ രണ്ട് പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്കെതിരെ ചര്‍ച്ചക്ക് മുതിരുന്നതിന് മുന്‍പ് വേണ്ട ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നുവെന്നും എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെയാണ് പ്രധാനമന്ത്രി ചര്‍ച്ചക്ക് തിടുക്കം കാണിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. കാശ്മീരിലെ ഷോപ്പിയാനില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ചതിലും ഭീകരവാദത്തെ മഹത്വവത്കരിച്ച് പാകിസ്ഥാന്‍ തപാല്‍ സ്റ്റാമ്ബിറക്കിയതിലും പ്രതിഷേധിച്ചാണ് ന്യൂയോര്‍ക്കില്‍ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നത്. ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതിന് പിറകെ ഇരു പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാര്‍ വൃത്തങ്ങളെ സന്ദര്‍ശിക്കുകയും നയതന്ത്ര ബന്ധങ്ങളിലുണ്ടായ പരാജയത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാണെന്ന് ബോധിപ്പിക്കുകയായിരുന്നു.
മുന്‍ വിദേശകാര്യ മന്ത്രിയും പി.എം.എല്‍ (എന്‍) നേതാവുമായ ക്വാജ ആസിഫ് മുഹമ്മദും ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചു. ഭീകരതക്കെതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയും അമേരിക്കയും സംയുക്തമായി പ്രസ്ഥാവന ഇറക്കിയ സാഹചര്യത്തിലും ഇതൊക്കെ മറന്നുകൊണ്ടാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നീക്കമെന്ന് ആസീഫ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
Post Your Comments