കൊല്ലം: നവജാത ശിശുവിനെ മരിച്ച നിലയില്‍. ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഏഴുകോണ്‍ വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും മകളാണ്. ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അനക്കമറ്റനിലയില്‍ കുഞ്ഞിനെ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുമുന്‍പേ മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.
Post Your Comments