KeralaLatest News

നീലക്കുറിഞ്ഞി കാണാം: ടിക്കറ്റ് കൗണ്ടറുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

മൂന്നാര്‍: നീലക്കുറിഞ്ഞി പൂത്തതുകാണാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്ള ടിക്കറ്റ് കൗണ്ടറുകള്‍ നാളെ മുതല്‍ ആരംഭിക്കും. പഴയമൂന്നാര്‍ ഹൈഡല്‍ ഉദ്യാനത്തിലും മറയൂര്‍ കരിമുട്ടിലുമാണ് കൗണ്ടറുകള്‍ ഉണ്ടാവുക.  പഴയമൂന്നാറില്‍ നിന്ന് ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവര്‍ത്തന കവാടമായ അഞ്ചാം മൈലിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിന്റെ ട്രയല്‍ റണ്‍ ഇന്നു നടക്കും.

വാഹനങ്ങളിലെത്തുന്നവര്‍ പഴയ മൂന്നാര്‍ ഹൈ ഓള്‍റ്റിറ്റിയൂഡ് സ്റ്റേഡിയത്തിലോ ഹൈഡല്‍ ഉദ്യാനത്തിലോ പാര്‍ക്ക് ചെയ്യണം. അഞ്ചാം മൈലിലുള്ള ടിക്കറ്റ് കൗണ്ടര്‍ തിങ്കാളാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. കെഎസ് ആര്‍ടിസി ബസുകളില്‍ ഇവിടെയെത്തുന്നവര്‍ വനം വകുപ്പിന്റെ മിനി ബസിലാണ് രാജമലയിലേയ്ക്ക് പോകേണ്ടത്.

ഇരവികുളം ദേശീയോദ്യാനത്തിലേയ്ക്ക് ഒരു ദിവസം അനുവദിക്കുന്നത് 3,500 ടിക്കറ്റുകളാണ്. ഇതില്‍ 75 ശതമാനവും ഓണ്‍ ലൈന്‍ വഴിയാണ് നല്‍കുക. ശേഷിക്കുന്ന ടിക്കറ്റുകള്‍ മാത്രമാണ് കൗണ്ടറുകള്‍ വഴി നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button