തിരുവനന്തപുരം: മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നാടനാണ് മധു. തന്റെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം. ജന്മദിനത്തിന് ആശംസകളുമായി നേരത്തെതന്നെ മോഹൻലാൽ കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടിൽ എത്തി. ‘മധുസാറിന് സ്നേഹപൂർവം മോഹൻലാൽ’ എന്നെഴുതിയ പിറന്നാൾ കേക്ക് ലാൽ സമ്മാനിച്ചു.
പിന്നീട് എല്ലാവരുടെയും സാന്നിധ്യത്തിൽ മധു കേക്ക് മുറിച്ചു. മധുവിന്റെ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ബന്ധുക്കളും ഉണ്ടായിരുന്നു. കന്നിമാസത്തിലെ ചോതി നക്ഷത്രത്തിൽ പിറന്ന മധുവിന്റെ പിറന്നാൾ ഇൗ വർഷം ഒക്ടോബർ 11ന് ആണ്. മധുവും മോഹൻലാലും പ്രിയദർശനും ഒരുമിക്കുന്ന കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രം നവംബർ പകുതിയോടെ ഹൈദരബാദിൽ ഷൂട്ടിങ്ങിനു തയാറാവുകയാണ്.
ചിത്രത്തിൽ മരയ്ക്കാർ ഒന്നാമന്റെ വേഷമാണു മധുവിന്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മുമ്പ് തന്നെ മുതിർന്ന താരത്തിന് സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് മോഹൻലാൽ.
Post Your Comments