Latest NewsNews

അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചും ജീവിക്കും-മഡോണ സെബാസ്റ്റ്യന്‍

സിനിമ ഒന്നുമില്ലെങ്കിലും നാളെ താന്‍ പെട്രോള്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും ജീവിക്കുമെന്ന് പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി മഡോണ സെബാസ്റ്റിയന്‍. ഒരു അഭിമുഖത്തിലങ താരം സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്.

Madona-Sebastian

‘എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കിലും നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാന്‍. മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല ശരിയാണ് സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതിലെനിക്ക് വളരെയധികം നന്ദിയുണ്ട്. പക്ഷേ നാളെ ഞാന്‍ കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കില്‍ എനിക്ക് സിനിമ വേണ്ട’- കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞു.

ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല. നമ്മുടെ മുന്നില്‍ ഒരുപാട് സാധ്യതകള്‍ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കാം. അവരോട് നന്നായി പെരുമാറാം. പക്ഷേ അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും മഡോണ പറഞ്ഞു.

അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും തമിഴ്-തെലുങ്ക് സിനിമാലോകമാണ് മഡോണയുടെ തട്ടകം. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്‍ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button