Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക്

തിരുവനന്തപുരം : മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ സന്ദര്‍ശനത്തിനായി എത്തുന്നു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കുമ്മനം രാജശേഖരന്‍ ബുധനാഴ്ച കേരളത്തിലെത്തുന്നത്. വൈകിട്ട് നാലിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്കു പോകും. ആറിനു പ്രസ് ക്ലബില്‍ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും.

വ്യാഴാഴ്ച ആലപ്പുഴ സംഹതി കേന്ദ്രത്തില്‍, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനു തിരുവമ്പാടിയില്‍ നൈമിശാരണ്യം പദ്ധതിയുടെ ഉദ്ഘാടനം. വെള്ളിയാഴ്ച രാവിലെ 10ന് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തില്‍ ഹെറിറ്റേജ് പഠന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം. മൂന്നിനു ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിനുള്ള ആദരാഞ്ജലി ചടങ്ങ്. നാലിന് ഉമയാറ്റുകര പള്ളിയോടം സമര്‍പ്പണം, നദീദിനാഘോഷം. ആറിനു പാണ്ടനാട് പ്രളയ, ദുരിതാശ്വാസ പ്രവര്‍ത്തകരുടെ ആദരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.

ശനിയാഴ്ച രാവിലെ 10ന് കോട്ടയം സിഎംഎസ് കോളജില്‍ ഭാരതീയ വിദ്യാഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെ.എം.മുന്‍ഷി സ്മാരക പ്രഭാഷണ പരമ്പരയില്‍ സംബന്ധിക്കും. 11ന് മാങ്ങാനം മന്ദിരം ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം. ഒരു മണിക്കു കോട്ടയം പ്രസ് ക്ലബിന്റെ പുതിയ കെട്ടിടത്തിനു തറക്കല്ലിടും. മൂന്നിനു റെഡ് ക്രോസ് സൊസൈറ്റിയുടെ അന്നദാന പദ്ധതി ഉദ്ഘാടനം. 4.30ന് മാന്നാനം കെഇ സ്‌കൂളില്‍ ദീപിക ബിസിനസ് മാഗസിന്റെ ജൂബിലി സമ്മേളനം. ആറിന് ഇളങ്കാവ് ക്ഷേത്രത്തിലെ നവാഹയജ്ഞ സമാപന സമ്മേളനത്തിലും പങ്കെടുക്കും. ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു കുമ്മനം രാജശേഖരന്‍ ഡല്‍ഹിക്കു മടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button