KeralaLatest News

ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് വൈദികന്‍

കോട്ടയം•ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത‍ നിഷേധിച്ച് വൈദികന്‍ മാത്യൂ മണവത്ത് രംഗത്ത്. വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം.ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല. ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ് തന്റെ പ്രവര്‍ത്തന മണ്ഡലമെന്നും രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും വൈദികന്‍ പറഞ്ഞു. അതുകൊണ്ട് ബി.ജെ.പിയുടെയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചു പുരോഹിതര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായി ബി.ജെ.പി അറിയിച്ചിരുന്നു. ബി.ജെ.പി കേരള എന്ന ഫേസ്ബുക്ക് പേജിലും ഇക്കാര്യം പോസ്റ്റ്‌ ചെയ്തിരുന്നു. അതില്‍ ഫാ. മാത്യു മണവത്തിന്റെ പേരുണ്ടായിരുന്നു.

ആശംസ അർപ്പിച്ചാൽ മെമ്പര്‍ ആകില്ലെന്നും ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണമെന്നും ഫാദര്‍ മാത്യൂ ആവശ്യപ്പെട്ടു.

തന്റെ നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരീരം സൗദി അറേബ്യയിൽനിന്നും കൊണ്ടുവരുന്നതിന് നിര്‍ധനരായ ആ കുടുംബത്തിന്റെ അപേക്ഷയുമായാണ് താന്‍ ശ്രീധരന്‍ പിള്ളയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കാവിയോ ത്രിവർണ്ണ പതാകയോ പുതച്ചു കിടക്കാനല്ല തനിക്ക് ഇഷ്ടം, തന്റെ കർത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം. തനിക്ക് കാവിയോടും, ത്രിവർണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളൂവെന്നും വൈദികന്‍ വ്യക്തമാക്കി.

ഫാദര്‍ മാത്യൂ മണവത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണം

ആശംസ അർപ്പിച്ചാൽ മെമ്പര്‍ ആകില്ല, നമസ്കരിച്ചാലും.

വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം.ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല ഈ രാത്രിയിൽ പ്രാർത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവർത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല.

അതു കൊണ്ട് ബി.ജെ.പിയുടെയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എല്ലാ രാഷ്ടീയ പാർട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയിൽ ബി.ജെ.പി യിലെ ശ്രി. അൽഫോൺസ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി വ്യക്തി ബന്ധമുണ്ട്..

ഇന്ന് കോട്ടയത്ത് ബി.ജെ.പി സ്റ്റേറ്റ് പ്രസിഡണ്ട് പി.ശ്രീധരൻള്ളയെ ഞാൻ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരീരം സൗദി അറേബ്യയിൽ നിന്നും കൊണ്ടുവരുന്നതിന് നിർധനമായ ആ കുടുംബത്തിന്റെ അപേക്ഷ പേറി ഞാൻ സന്ദർശിച്ചു എന്നത് സത്യമാണ്. ശ്രീധരൻപിള്ളയെ കണ്ടാൽ മെമ്പർ ആകുമോ?, ഇതോടൊപ്പം ജോസ് കെ മാണി എംപിയെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?

കാവിയോ ത്രിവർണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ കർത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവർണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു.

ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണം. എന്റെ പേര് പട്ടികയിൽ നിന്നും നീക്കണം ഞാൻ ബി.ജെ.പി മെംബർ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബഹുമാനമുള്ള ഒരു ക്രിസ്ത്യൻ പുരോഹിതൻ മാത്രം.

https://www.facebook.com/photo.php?fbid=1902914606457087

shortlink

Related Articles

Post Your Comments

Related Articles


Back to top button