![](/wp-content/uploads/2018/09/watsapp-complaint.jpg.image_.jpg)
ന്യൂഡല്‍ഹി : ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് തടയിടുന്നു. ഇനി വ്യാജ വാര്‍ത്ത പടച്ചുവിടുന്നവര്‍ക്ക് ഒരു കടിഞ്ഞാണിടാന്‍ വാട്‌സ് ആപ്പ് പുതിയ ഓഫീസറെ നിയമിച്ചു. വ്യാജവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാനാണ് ഇന്ത്യയില്‍ പരാതിപരിഹാര ഓഫിസറെ വാട്‌സ് ആപ്പ് നിയമിച്ചത് . ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് ലോക്കലൈസേഷന്‍ ഡയറക്ടര്‍ കോമള്‍ ലാഹിരിക്കാണു ചുമതല നല്‍കിയിരിക്കുന്നത്. വ്യാജസന്ദേശങ്ങളെ തുടര്‍ന്നു രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു വാട്‌സാപ്പിനോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പുതിയ ഓഫിസറെ നിയമിച്ച കാര്യം വെബ്‌സൈറ്റിലൂടെയാണു വാട്‌സാപ് അറിയിച്ചത്. മൊബൈല്‍ ആപ്, ഇ-മെയില്‍ തുടങ്ങിയവ വഴി പരാതികള്‍ അറിയിക്കാം. മൊബൈല്‍ ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷനില്‍ ചെന്നു പരാതി സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണു വെബ്‌സൈറ്റില്‍ പറയുന്നത്.
Post Your Comments