
കോഴിക്കോട്•കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മടപ്പള്ളി ഗവ. കോളേജിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ അക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ അറിയിച്ചു.
പെൺകുട്ടികളെയടക്കം മർദിക്കുന്ന എസ്.എഫ്.ഐ തെമ്മാടി ത്തിനെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Post Your Comments