ഗോവയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തില്‍ പ്രീസീസണ്‍ മത്സരത്തില്‍ എഫ് സി ഗോവയ്ക്ക് വിജയം. കൊല്‍ക്കത്തന്‍ ശക്തികളായ ഈസ്റ്റ് ബംഗാളിനെയാണ് ഗോവ പരാജയപ്പെടുത്തിയത്. എതിരിലാത്ത ഒരു ഗോളിന് എഫ് സി ഗോവ സ്വന്തമാക്കുകയായിരുന്നു. സ്പാനിഷ് സ്‌ട്രൈക്കര്‍ കോറോ ആണ് ഗോള്‍ നേടിയത്.
മത്സരത്തില്‍ സ്‌കോര്‍ 1-0 എന്നാണെങ്കിലും എഫ് സി ഗോവയ്ക്ക് വലിയ ആധിപത്യം തന്നെ മത്സരത്തില്‍ ഉണ്ടായിരുന്നു. കളിയുടെ രണ്ടാം പകുതിയില്‍ ആയിരുന്നു ഗോവയുടെ ഗോള്‍ പിറന്നത്. രണ്ട് വിദേശ താരങ്ങളെ ഈസ്റ്റ് ബംഗാള്‍ നിരയില്‍ ഉണ്ടായിരുന്നുള്ളൂ. ഐ എസ് എല്ലില്‍ ഇറങ്ങാന്‍ സാധ്യതയുള്ള കരുത്തരെ ഒക്കെ അണിനിരത്തി ആണ് ഗോവ ഇന്ന് ഇറങ്ങിയത്. അഞ്ച് വിദേശ താരങ്ങളും എഫ് സി ഗോവയ്ക്കായി കളിച്ചിരുന്നു.
Post Your Comments