KeralaLatest News

ബ്ലാക്ക് കോച്ചുകള്‍ വരുന്നു: സ്മാര്‍ട്ടാവാനൊരുങ്ങി ട്രെയിനുകള്‍

ഭാരകുറവാണ് സ്മാര്‍ട്ട് കോച്ചുകളുടെ ഏറ്റവും വലിയ പ്രത്യേകത

ഷൊര്‍ണൂര്‍: ട്രെയിനുകളില്‍ സമാര്‍ട്ട് കോച്ചുകള്‍ വരുന്നു. ഇതാദ്യമായാണ് ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട് കോച്ചുകള്‍ തരെയിനുകളില്‍ വരുന്നത്. ഇതിനായി റായ്ബറേലിയിലെ ഫാക്ടറിയില്‍ 100 കോച്ചുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിമാനങ്ങളിലും ഇത്തരത്തിലുള്ള ബ്ലാക്ക് ബോക്‌സ ഘടിപ്പിച്ച സ്മാര്‍ട് കോച്ച് ഉണ്ട്. ഇത് റെയില്‍വെ രംഗത്തും പിന്തുണയാകും.

സാധാരണ അപകടത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്താനാണ് വിമാനങ്ങളില്‍ ഇവ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ അപകട സാധ്യത കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യ കൂടിയാണ് ട്രെയിനുകളില്‍ ഇവ സഹായകമാകുന്നത്.

താപവ്യതിയാനം മൂലം കേബിളുകള്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്‌സ് കണ്ടെത്തും. ശബ്ദവും ദൃശ്യവും അടക്കം അവലോകനം ചെയ്തു സൂക്ഷിക്കും. കോച്ചുകളുടെ തല്‍സ്ഥിതി ഉള്‍പ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാര്‍ട് കോച്ചുകളിലുണ്ടാകും. വൈഫൈഹോട്ട് സ്‌പോട്ട് സംവിധാനവും, യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവിയും കോച്ചിലുണ്ടാകും.

റെയില്‍വെ ഒരുക്കുന്ന സൗകര്യങ്ങള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ ഒരോ സ്ഥലങ്ങളിലും മോണിറ്ററില്‍ കാണാം. കൂടാതെ
ടെ സീറ്റില്‍ ഇരുന്നുതന്നെ യാത്രക്കാര്‍ക്ക് ഗാര്‍ഡുമായി സംസാരിക്കാം. കോച്ചില്‍ റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ പ്രവേശിക്കുന്നത് നിരീക്ഷിക്കും. തുടങ്ങിവയാണ് സമാര്‍ട്ട് കോച്ചുകളുടെ പ്രത്യേകതകള്‍

ഭാരകുറവാണ് സ്മാര്‍ട്ട് കോച്ചുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിനാല്‍ യാത്രയില്‍ ശബ്ദം വളരെ കുറവായിരിക്കും. അതേസമയം മറ്റുള്ള കോച്ചുകളേക്കാള്‍ 14 ലക്ഷം രൂപയോളം കൂടുതല്‍ ചെലവ് സാമാര്‍ട്ട് കോച്ചുകള്‍ക്കുണ്ട്. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്കു വേണ്ടി ജര്‍മനിയിലെ ആല്‍സ്റ്റോം എല്‍എച്ച്ബി കമ്പനി നിര്‍മിക്കുന്ന എല്‍എച്ച്ബി (ലിംക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ 2000ത്തിലാണ് ആദ്യമായി റെയില്‍വെ വാങ്ങുന്നത്. പിന്നീട് സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ തന്നെ ഇത്തരം കോച്ചുകള്‍ നിര്‍മിച്ചു തുടങ്ങി. പിന്നീടിത് റായ്‌ബോലി ഫാക്ടറികളിലും ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button