തുളസിയെന്നത് ഒരു ഒൗഷധസസ്യമെന്നതിന് പുറമേ ദെെവിക പരിവേഷമുള്ള ഒരു സസ്യമാണ്. വീടിന് ഉമ്മറത്ത് ഒരു തുളസിത്തറയും ആ തുളസിത്തറയില്‍ സന്ധ്യാനേരത്ത് കൊളുത്തുന്ന ദീപവും കുടുംബത്തിന് എെെശ്വര്യവും ഒപ്പം ഒരു ദെെവികമായ ഉൗര്‍ജ്ജവും കെെവരുത്തുമെന്നതില്‍ സംശയമില്ല.
തുളസിയില കൃഷ്ണന് വളരെ പ്രിയമാണ് അതുകൊണ്ട് തന്നെ കൃഷ്ണനായുള്ള പൂജയില്‍ തുളസിയിലയുടെ സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ശിവനും ഗണപതിക്കും തുളസിയിലയാല്‍ പൂജ അരുതെന്നാണ് എെതിഹ്യം പറയുന്നത്. ശിവന്‍ തുളസിയുടെ പതിയെ വധിച്ചതിനാലും ഗണപതി തുളസിയെ ശപിച്ചതിനാലുമാണ് ഈ ദേവതകള്‍ക്ക് മുന്നില്‍ ഒരിക്കലും തുളസിയിലയാല്‍ പൂജ അരുത് എന്ന് പറയുന്നതിന് പിന്നിലുള്ള കാരണം.
തുളസിയെ സാധാരണയായി സ്ത്രീഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ തുളസിയുടെ സമീപം മുള്‍ച്ചെടികള്‍ പിടിപ്പിക്കരുതെന്ന് പഴമക്കാര്‍ അഭിപ്രായപ്പെടുന്നു.പൂജിക്കാത്ത തുളസി ചൂടാന്‍ പാടില്ലെന്നതാണ് പ്രമാണം. പൂജയ്ക്കല്ലാതെ തുളസി ഇറുക്കാനും പാടില്ല. ഇതുപോലെ സന്ധ്യാസമയത്തിനു ശേഷം തുളസി ഇറുക്കരുത്. ഏകാദശി, ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ ഇറുക്കരുതെന്നാണ് പറയുക.
ഇനി തുളസി ഇല ചെവിക്ക് പിന്നില്‍ ചൂടിയാല്‍ ഉളള ഗുണങ്ങളിലേയ്ക്ക് കടക്കാം…..
തുളസിയില ചെവിക്ക് പിന്നില്‍ ചൂടുന്നത് മൂലം ചെവിക്ക് പിന്നിലൂടെയുള്ള ഞരമ്പുകളിലൂടെ ഇതിന്‍റെ ഔഷധഗുണം വേഗത്തില്‍ ആഗിരണം ചെയ്ത് ശരീരത്തില്‍ എത്തിച്ചേരും. മനുഷ്യശരീരത്തിലെ ആഗിരണ ശേഷി ഏറ്റവും കൂടുതലുള്ള സ്ഥാനമാണ് ചെവിക്ക് പുറകിലുള്ള വശം. തുളസി ഇലയുടെ ഒൗഷധഗുണം ആയൂര്‍വ്വേദപ്രകാരവും ശാസ്തീയമായും തെളിയിക്കപ്പെട്ടിള്ളതുതാണ് എന്നത് ഏവര്‍ക്കും അറിവുളളതാണ്.
Post Your Comments