ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രതീക്ഷയെ കുറിച്ച് അമിത് ഷാ.
പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തെ അമിത് ഷാ അഴിമതിക്കാരുടെ സഖ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ച് നിന്നാലും അതിനെ പരാജയപെടുത്തി വീണ്ടും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ദേശീയ പൗരത്വ രജിസ്ട്രേഷനെ എതിര്‍ത്ത പ്രതിപക്ഷ നിലപാടിനെയും അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. നുഴഞ്ഞ് കയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്.വികസനത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും വികസന തുടര്‍ച്ചയ്ക്ക് എന്‍ഡിഎ അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments