സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തിയെങ്കിലും അടുക്കാനാകാതെ രക്ഷാസംഘം. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. പത്ത് അടിയോളം ഉയരത്തില്‍ തിരമാലകളടിക്കുന്നതിനാൽ രക്ഷാദൗത്യ സംഘത്തിന് പായ്‌വഞ്ചിയുടെ അടുത്തെത്താൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. അടിയന്തര മരുന്നുകൾ, ഭക്ഷണം എന്നിവ പായ്‌വഞ്ചിയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പായ്‌വഞ്ചി കറങ്ങിക്കൊണ്ടിരിക്കുന്നതും തിരിച്ചടിയാകുന്നുണ്ട്.
ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍ നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. കന്യാകുമാരിയില്‍ നിന്ന് 5020 കിലോമീറ്റര്‍ അകലെയാണത്. അതേസമയം ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകൾ അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുണ്ട്. ആദ്യ കപ്പൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയേ പായ്‌വഞ്ചിക്കടുത്ത് എത്തുകയുള്ളെന്നാണ് വിവരം.
Post Your Comments