ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ വളരെ കുറവാണ്. കുറഞ്ഞ വിലയിൽ കൂടുതൽ ജിബിയുമായി ജിയോ പോലുള്ള കമ്പനികൾ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ടതിൽ പിന്നെ തീരെ ക്ഷാമം ഇല്ലാതെ മൊബൈൽ ഫോണുകൾ വഴിയും മറ്റും നമുക്ക് സുലഭമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട 30 വെബ്സൈറ്റുകൾ ഉണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം
1. ഗിഫ്‌പ്രിന്റ് (GifPrint)
ഇപ്പൊ ഗിഫ് കമന്റുകളുടെ കാലമാണ്. ഗിഫുകളുടെ ശേഖരമാണ് ഈ വെബ്സൈറ്റ്. നമ്മുടെ ആവശ്യാനുസരണം വെബ്‌സൈറ്റിൽ നിന്ന് നമുക്ക് ജിഫുകള് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.
2. ഹൗ സെക്യൂർ ഈസ് മൈ പാസ്സ്‌വേർഡ് (How Secure is My Password: Check the security of your password)
നിങ്ങളുടെ പാസ്സ്‌വേർഡ് എത്രത്തോളം ശക്തമാണെന്ന് ഈ വെബ്‌സൈറ്റിൽ പോയാൽ അറിയാൻ സാധിക്കും.
3. മിഡോമി (Midomi)
ഒരു ട്യൂൺ മൂളിക്കൊടുത്തൽ ആ പാട്ട് ഏതാണെന്ന് ഈ വെബ്‌സൈറ്റ് ആ പാട്ടേതാണെന്ന് കണ്ടെത്തി തരും
4. സേഫ് വെബ്
ഒരു വെബ്സൈറ്റ് എത്രത്തോളം സുരക്ഷിതമാണെന്ന് ഈ വെബ്‌സൈറ്റിലൂടെ നമുക്ക് അറിയാൻ സാധിക്കും
5. ഓൾഡ് വേർഷൻ
നിങ്ങൾ ഉപയോഗിക്കുന്ന സോഫ്ട്‍വെയറുകൾ പുതിയ പതിപ്പ് ആണോയെന്ന് അറിയാം
6. റാൻഡം ഓർഗ്
സമയം കൊള്ളാൻ മികച്ച സൈറ്റ്. പേര് പോലെ തന്നെ ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്യാം.
7. പ്രൈവ് നോട്ട്സ്
പ്രീ സൂചിപ്പിക്കുന്ന പോലെ തന്നെ വ്യക്തിപരമായ നോട്ടുകൾ അയക്കാനും സേവ് ചെയ്യാനും സാധിക്കുന്ന വെബ്‌സൈറ്.
8. ടു ഫുഡ്‌സ്
രണ്ടു ഭക്ഷണ സാധനങ്ങൾ തമ്മിൽ താരതമ്യം ചെയ്യാൻ ഈ സൈറ്റ് സഹായിക്കുന്നു.
9. പ്രിൻറ് ഫ്രണ്ട്‌ലി
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പ്രിന്റ് ചെയ്യാൻ എളുപ്പം ആക്കുന്ന സൈറ്റ് ആണ് ഇത്. പിഡിഎഫ്
10. കോപ്പി പേസ്റ്റ് കാരക്റ്റർ
ഇമോജികളും മറ്റും ഡയറക്റ്റ് ആയി കോപ്പി പേസ്റ്റ് ചെയ്യാൻ ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം \
11. എ ഗുഡ് മൂവി ടു വാച്ച്
നല്ല ചിത്രങ്ങൾ കണ്ടെത്തതാണ് ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം
12. സിംപ്ലി നോയിസ്
ആവശ്യമില്ലാത്ത സൗണ്ടുകളെ ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്നു
13. വേർഡ് ഫ്രീക്വെൻസി കൌണ്ടർ
നിങ്ങളുടെ എഴുത്തിന്റെ ക്വാളിറ്റി അറിയാൻ സഹായിക്കുന്നു.
14. ഒൺ ലുക്ക്
നിങ്ങൾ ഏതെങ്കിലും വാക്ക് മറന്ന് പോയാൽ അത് ഒരു വിവരണം പറഞ്ഞാൽ ആ വേർഡ് ഏതാണെന്ന് ഈ വെബ്‌സൈറ്റ് നമുക്ക് കണ്ടെത്തി തരും.
15. മാത്ത് വേ
കുഴപ്പിക്കുന്ന കണക്കുകൾക്കുള്ള ഉത്തരം ഈ വെബ്‌സൈറ്റ് കണ്ടെത്തി തരും
16. ഇൻസ്ട്രക്റ്റബിൾസ്
എന്തിനും ഏതിനും വേണ്ട നിർദേശങ്ങൾ ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലഭിക്കും
17. ഡിക്‌റ്റേഷൻ
ടൈപ്പ് ചെയ്യാൻ മടിയുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ വെബ്‌സൈറ്റിൽ പോയി നിങ്ങൾ പറയുന്നത് ഈ വെബ്‌സൈറ്റ് ടൈപ്പ് ചെയ്ത് തരും.
18. എവെരി ടൈമ് സോൺ
ലോകത്തിന്റെ പല ഭാഗങ്ങളെ സമയം അറിയാൻ ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം
19. സ്പ്രീഡർ
നിങ്ങളുടെ വായനയുടെ വേഗം കൂറ്റൻ ഈ വെബ്‌സൈറ്റ് നിങ്ങളെ സഹായിക്കും.
20. അക്കൗണ്ട് കില്ലെർ
നിങ്ങളുടെ ഓൺലൈൻ ആയുള്ള എല്ലാ അക്കൗണ്ടുകളും ഈ വെസെറ്റ് വഴി നിങ്ങൾക്ക് എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാം.
21. ഹാവ് ഐ ബിൻ പൗണ്ട്
നിങ്ങൾ എപ്പോഴെങ്കിലും ഹാക്കിങ്ങിന് ഇരയായിട്ടുണ്ടോയെന്ന് ഈ വെബ്സൈറ്റ് വഴി പരിശോധിക്കാം
22. ഡൗൺ ഫോർ മി ഓർ ജസ്റ്റ് മി
ഒരു വെബ്‌സൈറ്റ് നിങ്ങൾക്ക് മാത്രമാണോ അതോ ലോകം മുഴുവൻ തകർന്നതാണോ എന്ന് അറിയാൻ സാധിക്കും.
23. കിഡ്‌ഡിൽ
കുട്ടികൾക്കായുള്ള ഒരു സെർച്ച് എഞ്ചിനാണ് കിഡ്‌ഡിൽ
24. ഹോസ്റ്റൽ ബുക്കേർസ്
യാത്ര ഇഷ്ടപ്പെടുന്നവർക്ക് യാത്രകൾക്കിടയിൽ വിശ്രമിക്കാൻ മുറികളും ഹോട്ടലുകളും കണ്ടെത്തതാണ് ഈ വെബ്‌സൈറ്റ് ഉപകരിക്കും.
25. സൂപ്പർ ലോഗ് ഔട്ട്
നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ലോഗ് ഇൻ ആയിരിക്കുന്ന മുഴുവൻ വെബ്‌സൈറ്റുകളിൽ നിന്നും ഒരു ക്ലിക്കിൽ ലോഗ് ഔട്ട് ആകാൻ ഈ വെബ്‌സൈറ്റ് സഹായിക്കും.
26. നെയിംചെക്ക്
പ്രത്യേക യൂസേർനെയിം ഉപയോഗിക്കാൻ സാധിക്കുന്നതാണോ നേരത്തെ ഉപയോഗിച്ചിട്ടുള്ളതാണോയെന്ന് അറിയാൻ ഈ വെബ്‌സൈറ്റ് നമ്മെ സഹായിക്കും.
27. ടെംസ് ഓഫ് സർവീസ്
നിങ്ങൾ ഇതുവരെ വായിക്കാത്ത ടെംസ് ഓഫ് സർവീസിന്റെ വിവരങ്ങൾ നമുക്ക് ഈ വെബ്‌സൈറ്റിലൂടെ വായിക്കാം.
28. മൈ ഫ്രിഡ്ജ് ഫുഡ്
നിങ്ങളുടെ ഫ്രിഡ്‌ജിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടെന്ന് ഈ വെബ്‌സൈറ്റിനോട് പറഞ്ഞാൽ ഈ സാധനങ്ങൾ ഉപയോഗിച്ച് എന്തൊക്കെ ഫുഡ് ഐറ്റംസ് ഉണ്ടാക്കാമെന്ന് നമുക്ക് പറഞ്ഞുതരും.
29. സ്കൈ സ്കാനെർഴ്സ്
സ്ഥിരമായി ഫ്‌ളൈറ്റിൽ സഞ്ചരിക്കുന്നവരാണെങ്കിൽ ഉറപ്പായും ഈ വെബ്‌സൈറ്റ് നിങ്ങൾ സന്ദർശിക്കണം
30. പ്രൊജക്റ്റ് ഗുട്ടൻബെർഗ്
സൗജന്യമായി ഇ-ബുക്ക് വായിക്കാൻ സഹായിക്കുന്ന വെബ്‌സൈറ്റാണ് പ്രൊജക്റ്റ് ഗുട്ടൻബെർഗ്
Post Your Comments