കുളത്തൂപ്പുഴ: കൊല്ലത്ത് തൂങ്ങിമരിക്കുന്നത് മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് കൈതക്കാട് മഠത്തിക്കോണം റിയാസ് മന്‍സിലില്‍ നിഹാസി(30)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണം പകര്‍ത്താന്‍ പാകത്തില്‍ മൊബൈല്‍ ഫോണ്‍ സജ്ജീകരിച്ച ശേഷമാണ് നിഹാസ് തൂങ്ങിമരിച്ചത്.
യുവാവിന്റെ മൃതദേഹത്തിന് സമീപത്തു നിന്നും മരണരംഗം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി. ഭാര്യയുമായി ഏറെക്കാലമായി പിണങ്ങി കഴിയുകയായിരുന്നു നിഹാസ്. ഭാര്യ നാജിയ. രണ്ടു വയസുള്ള മകളുണ്ട്. സംഭവത്തില്‍ കുളത്തൂപ്പുഴ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
Post Your Comments