തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് ബിജെപി പിന്തുണ നല്‍കിയെന്ന കോടിയേരിയുടെ പ്രസ്താവന തെറ്റാണെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ബിജെപി ഇത്തരത്തില്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. മറിച്ചാരോപിക്കുന്ന കോടിയേരിക്ക് മാനസിക രോഗമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തെ ബി.ജെ.പി പിന്തുണയ്ക്കുന്നു.
എന്നാല്‍ സമരത്തില്‍ ബി.ജെ.പി പങ്കാളിയല്ല. കോടിയേരി മതവികാരം ഇളക്കിവിടുകയാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനെതിരെ തിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടെന്നും കോടിയേരി ആരോപിച്ചിരുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീത സംഘടനകളുടെ വകതിരിവുകേടിനെ തുറന്നുകാട്ടണം. എല്ലാ വൈദികരും മോശക്കാരാണെന്ന് വരുത്തിതീര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞിരുന്ന
Post Your Comments