ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികന് അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേന പുറപ്പെട്ടു. ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുരയാണ് പുറപ്പെട്ടത്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. നിലവില്‍ ഓസ്ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗമാണ് അഭിലാഷിന് വേണ്ടി തെരച്ചില്‍ നടത്തുന്നത്.
പായ്വഞ്ചിയില് ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പടിഞ്ഞാറന്‍ പെര്‍ത്തില്‍ നിന്നും 3,000 കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷിനെ കാണാതായത്. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്.
Post Your Comments