Latest NewsIndia

തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍; പ്രൊഫൈലിന്റെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ചു

വ്യാജ പ്രൊഫൈലില്‍ നിന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തിലൂടെ പോലീസിന് വ്യക്തമായി

ഇന്‍ഡോര്‍: തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നതിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ദാവൂദി ബോറ സമുദായത്തിന്റെ, ഇന്‍ഡോറില്‍ നടന്ന പരിപാടിക്കിടെ എടുത്ത മോദിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. തല മറച്ച നിലയിലാണ് മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് ബല്‍കുന്ദ് സിംഗ് ഗൗതം എന്ന പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നാണ്.

ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പലാസിയ പൊലീസ് അറിയിച്ചു. പ്രാദേശിക ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും, ഐപിസി 505ാം വകുപ്പ് (2) പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാജ പ്രൊഫൈലില്‍ നിന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തിലൂടെ പോലീസിന് വ്യക്തമായി. അന്നത്തെ പരിപാടിക്കിടെ ഒരു സമയത്തും മോദി ഇത്തരത്തില്‍ ഒരു വേഷമണിഞ്ഞിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സൈബര്‍ സെല്ലും പൊലീസും സംഭവം അന്വേഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button