
അടിമാലി: മരിച്ചെന്ന് കരുതി ആശുപത്രിയിൽനിന്ന് കൊണ്ടുപോയ നവജാതശിശു ജീവിതത്തിലേക്ക് മടങ്ങിവരുന്നു. മുരിക്കാശ്ശേരി വാത്തികുടി പുത്തൻപുരയ്ക്കൽ പ്രസാദ്-ശ്രീജ ദമ്പതിമാരുടെ കുട്ടിയാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മരിച്ചെന്ന് കരുതി വീട്ടിലേക്ക് കൊണ്ടുപോകുംവഴി കുട്ടി കരയുകയുണ്ടായി. തുടർന്ന് കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വയം ശ്വാസമെടുക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ കാണുന്നതിനാൽ കുട്ടിക്ക് ഓക്സിജൻ നൽകിയിട്ടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് സൂചന.
Post Your Comments