ന്യൂഡല്‍ഹി: ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടിയെടുക്കുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രഥമ ലക്ഷ്യം. ഒറ്റക്കെട്ടായി അച്ചടക്കത്തോടെയായിരിക്കും പുതിയ നേതൃത്വത്തിന്റെ പ്രവര്‍ത്തനം. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ ചുമതല വിഭജനം പിന്നീട് തീരുമാനിക്കും. മതേതര ജനാധിപത്യ മൂല്യങ്ങളിള്‍ നിന്ന് അടിപതറരുതെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നിര്ദ്ദേശിച്ചിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
Post Your Comments