ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. “ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ ട്രംപ് സദ്ദാം ഹുസൈനെപ്പോലെയാവുമെന്നും, മിസൈല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറാന് തയ്യാറല്ലെന്നും ” ഹസ്സന് റൂഹാനി പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷന്‍ നല്കിയ പ്രഭാഷണത്തിലാണ് റൂഹാനിയുടെ ഭീക്ഷണി.
“600ഓളം കപ്പലുകളാണ് ശനിയാഴ്ച നടന്ന ഗള്‍ഫ് നാവിക സേനാ അഭ്യാസത്തില്‍ അണിനിരന്നത്. ഇറാന് നേരത്തെ ഒരു ദിവസം മുൻപ് മറ്റൊരു സൈനിക പര്യടനവും നടത്തിയിരുന്നു. 1980-88ല്‍ ഇറാഖുമായുള്ള യുദ്ധത്തില്‍ പോര്‍ട്ട് ഓഫ് ബന്ദാന്‍ അബ്ബാസില്‍ വെച്ച് ഇറാന് നാവിക സേന മികവ് തെളിയിച്ചതായും ഗള്‍ഫില്‍ ഇറാന് തന്റെ നാവിക സേനയുടെ കഴിവും ശേഷിയും തെളിയിക്കുന്നതിനായി തെഹ്റാനില്‍ വാര്‍ഷിക പരേഡ് നടത്തുമെന്നും” റൂഹാനി പറഞ്ഞു.
രാജ്യത്തിന്റെ ശത്രുക്കളെ അമ്പരപ്പിക്കുവാൻ ശക്തമായ മറുപടി നല്‍കുകയായിരുന്നു ഇറാന്റെ ലക്ഷ്യം. മെയ് മാസത്തില്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറാന് തീരുമാനിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ആണവകരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇറാന് മേല്‍ വീണ്ടും ഉപരോധം കൊണ്ടുവരികയും ചെയ്തിരുന്നു.
അതേസമയം രാജ്യത്തിൻറെ ക്രൂഡ് ഓയില്‍ വ്യാപാരം നിര്‍ത്തലാക്കിയ അമേരിക്കന്‍ നീക്കത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന് സൂചന നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങളുടെ എണ്ണ വ്യാപാരത്തിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന നിര്‍ദേശമാണ് ഇറാന് മുന്നോട്ടുവച്ചത്. അമേരിക്ക ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയതാണ് ക്രൂഡ് ഓയിൽ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുവാൻ കാരണമായത്.
Post Your Comments