Latest NewsKerala

ഡെങ്കിക്കും എലിപ്പനിക്കും പുറമെ എച്ച് 1എന്‍ 1 ഭീതിയില്‍ കേരളം

സെപ്റ്റംബര്‍ ഒന്നുമുതല്‍ 20 വരെ 63 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തി

പാലക്കാട്: മഹാപ്രളയത്തിനും തുടര്‍ന്നുണ്ടായ ഡെങ്കിക്കും എലിപ്പനിക്കും പുറമെ എച്ച് 1എന്‍ 1 ഭീതിയില്‍ സംസ്ഥാനം. എച്ച് 1എന്‍ 1 ബാധിതരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് ഏഴുപേര്‍ ഈ വൈറസ് ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്.  സെപ്റ്റംബര്‍ ഒന്നുമുതല്‍ 20 വരെ 63 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ ഇതുവരെ ഒമ്പതുജില്ലകളില്‍ എച്ച് 1എന്‍ 1 സ്ഥിരീകരിച്ചു. ആലപ്പുഴയിലാണ് കൂടുതല്‍- 23. കോഴിക്കോട്ടും മലപ്പുറത്തും 13 പേര്‍, കണ്ണൂര്‍ (3), തൃശ്ശൂര്‍ (4), കോട്ടയം (4), തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button