തലശ്ശേരി: മലയാളത്തിലെ ആദ്യപത്രമായ ‘രാജ്യസമാചാരം’ പുറത്തിറക്കിയ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയമാക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തികൾ ആരംഭിച്ചു.
തലശ്ശേരി പൈതൃകനഗരം പദ്ധതിയുടെ ഭാഗമായാണ് ഗുണ്ടർട്ട് ബംഗ്ലാവിനെ സംരക്ഷിച്ച് മ്യൂസിയമാക്കുന്നത്. കെട്ടിടത്തിന്റെ ചുമരും മേൽക്കൂരയും ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ബംഗ്ലാവിന്റെ വരാന്തയ്ക്ക് അടുത്തുള്ള മതിൽ പൊളിച്ചുമാറ്റി ബംഗ്ലാവിന്റെ മുഴുവൻ ഭാഗങ്ങളും ചുറ്റിക്കാണാൻ കഴിയുന്ന വിധത്തിലാക്കിമാറ്റും.
ഒന്നരക്കോടി രൂപയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. രണ്ടാംഘട്ടത്തിൽ മ്യൂസിയമാക്കുന്ന പ്രവൃത്തി തുടങ്ങും. മൂന്നാംഘട്ടത്തിൽ ഭാഷാപഠന ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കും.
Post Your Comments