
തലശ്ശേരി: ചരിത്ര സ്മാരകമാകാനൊരുങ്ങി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജീവിച്ച ബംഗ്ലാവ് .ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ചരിത്ര സ്മാരകമാക്കണമെന്ന ഭാഷാ സ്‌നേഹികളുടെ അഭിലാഷം സഫലമാവുന്നു.
പൈതൃകനഗരം പദ്ധതിയില്‍പെടുത്തി അക്ഷര മ്യൂസിയമാക്കി സംരക്ഷിക്കാനാണ് നവീകരണം നടത്തുന്നത്. സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാവാനുള്ള ഒരുക്കത്തില്‍ ആദ്യ ഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. 2.10 കോടി രൂപ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. .
Post Your Comments