ലക്‌നൗ: ബംഗ്ലാവ് ഒഴിഞ്ഞശേഷം താക്കോൽ സർക്കാരിന് സ്‌പീഡ്‌പോസ്റ്റായി അയച്ചുകൊടുത്ത് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി. മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവുകള്‍ ഒഴിയണമെന്ന സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഇവർ ബംഗ്ലാവ് ഒഴിഞ്ഞത്. താക്കോല്‍ നേരിട്ട് സ്വീകരിക്കാന്‍ എസ്‌റ്റേറ്റ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് മായാവതി താക്കോല്‍ സര്‍ക്കാരിലേക്ക് സ്പീഡ് പോസ്റ്റായി അയച്ചത്.
Read Also: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിനെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍
അതേ സമയം തങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് മായാവതി ബംഗ്ലാവ് ഒഴിഞ്ഞതെന്നാണ് യുപി സര്‍ക്കാരിന്റെ അവകാശവാദം. കൂടാതെ മായാവതി ഉപയോഗിക്കുന്ന മറ്റൊരു ആഢംബര ബംഗ്ലാവ് കൂടി ഒഴിഞ്ഞു കൊടുക്കണമെന്നും സർക്കാർ ആവശ്യപ്പെടുകയുണ്ടായി. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ സ്മാരകമെന്ന് ബിഎസ്പി അവകാശപ്പെടുന്ന ബംഗ്ലാവാണ് സര്‍ക്കാര്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെടുന്നത്.
Post Your Comments