Latest NewsIndiaNews

അമിതാഭ് ബച്ചന്റെ ആഡംബര ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയേക്കും: കാരണം ഇതാണ്

മുംബൈ: പ്രശസ്ത ബോളീവുഡ് താരം അമിതാഭ് ബച്ചന്റെ ആഡംബര ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ നല്‍കിയ നോട്ടീസിന്റെ ഭാഗമായാണ് നടപടി.

Also Read: ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍: ആനി ശിവക്കെതിരായ പോസ്റ്റില്‍ സംഗീതയ്‌ക്കെതിരെ പരാതി

അമിതാഭ് ബച്ചന്റെ ‘പ്രതീക്ഷ’ എന്ന ബംഗ്ലാവിന്റെ ഭാഗമാണ് പൊളിച്ചുനീക്കുന്നത്. അമിതാഭ് ബച്ചന്‍, രാജ്കുമാര്‍ ഹിറാനി എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ബിഎംസി നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിരുന്നില്ല. ഇതോടെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രയാന്‍ മിറാന്‍ഡ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎംസി നടപടി ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പൊളിച്ചുമാറ്റേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണയിക്കാന്‍ ബിഎംസി നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ‘പ്രതീക്ഷ’ കൂടാതെ മുംബൈയില്‍ ബച്ചന് ജല്‍സ, ജനക്, വത്സ തുടങ്ങിയ അഞ്ച് ബംഗ്ലാവുകളുണ്ട്. നഗരത്തിലെ മറ്റ് പ്രധാന മേഖലകളില്‍ നിരവധി ഫ്‌ലാറ്റുകളും ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് ഫാം ഹൗസുകളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button