Latest NewsKerala

പിതാവിനോട് പിണങ്ങിയ യുവാവ് വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; പിന്നീട് സംഭവിച്ചത്

കോഴഞ്ചേരി: പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് യുവാവ് വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മല്ലപ്പുഴശേരി ഓന്തേക്കാട് ചിറയില്‍ പ്രസാദിന്റെ മകന്‍ ബിജു (ഉണ്ണി-20) ആണ് വ്യാഴാഴ്ച രാത്രി 7.30നു പന്നിവേലിച്ചിറയിലെ 66 കെവി ടവറിന്റെ ഏറ്റവും മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ താഴെയിറക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും ഇയാൾ താഴെയിറങ്ങാൻ തായ്യാറായിരുന്നില്ല.

ഇതിനിടെ വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതിനെത്തുടര്‍ന്ന് വിവിധ ഫീഡറുകളില്‍ വൈദ്യുതി ബന്ധം നിലച്ചു. വിവരം അറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ തടിച്ചുകൂടിയതോടെ യുവാവിന്റെ ഭീഷണി വീണ്ടും ഉയര്‍ന്നു. ആളുകളുടെ ആക്രോശം കൂടിയായപ്പോള്‍ പോലീസ് ഇവരെ ഒരു ഭാഗത്തേക്കു മാറ്റി. ഒടുവില്‍ 9.35നു യുവാവ് ബന്ധുവിനൊപ്പം താഴെയിറങ്ങി. യുവാവിനെ രക്ഷപെടുത്തുന്നതിനായി അഗ്‌നിശമനസേനയും സ്ഥലത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button