NattuvarthaMollywoodLatest News

നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

കുശാല്‍ നഗര്‍ സ്വദേശി ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി വര്‍ക്സ്

കാഞ്ഞങ്ങാട്: നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച. കാഞ്ഞങ്ങാട് നഗരത്തിലെ മഡോണ ഗ്യാസ് ഏജന്‍സി ഓഫീസിനു മുകളിലെ കലാസാഗര്‍ ജ്വല്ലറി വര്‍ക്സിലാണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണത്തില്‍ നഷ്ടമായത്. പാര കൊണ്ട് ഷട്ടര്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.

കുശാല്‍ നഗര്‍ സ്വദേശി ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി വര്‍ക്സ്. ആഭരണങ്ങളില്‍ പേരെഴുതി നല്‍കുന്ന സ്ഥാപനമാണിത്. ഷട്ടറിന്റെ പൂട്ട് തകര്‍ന്നു കിടക്കുന്നതു കണ്ട തൊട്ടടുത്ത കടക്കാരനാണ് വിവരമറിയിച്ചത്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതു കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button