റിയാദ്• റിയാദ് കലാഭവന്‍ നേതൃത്വത്തില്‍ വനിതാവേദി രൂപികരിച്ചു .ജീവകാരുണ്യരംഗത്തും കലാരംഗത്തും സ്ത്രീകളുടെ കഴിവിനെ ഉയര്‍ത്തികൊണ്ടുവരിക സ്ത്രീ ശാക്തികരണ കലാഘട്ടത്തില്‍ പ്രത്യേകിച്ച് പ്രവാസലോകത്ത് നിന്ന് കൊണ്ട് നാട്ടില്‍ സ്വയം തൊഴില്‍ അടക്കമുള്ള മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രക്ഷാധികാരിയായി ലക്ഷ്മി സേതു, വനിതാവേദിയുടെ പ്രസിഡണ്ട് വല്ലി ജോസ്, ജനറല്‍ സെക്രട്ടറി ജുമൈല റഷീദ്, ട്രഷറര്‍ ജിജി ബിനു, വൈസ് പ്രസിഡന്റ് ഷിനു നവീന്‍, ജോയിന്‍റ് സെക്രട്ടറി ഷാലിമ റാഫി ,ജീവകാരുന്ന്യവിഭാഗം കണ്‍വീനര്‍ ഷീല രാജു, കലാവിഭാഗം കണ്‍വീനര്‍ തസ്നീം റിയാസ്, എക്സിക്യുട്ടീവ് അംഗങ്ങളായി ജിന്‍സി ജിബിന്‍ , ജയ ജയന്‍, എലിസബത്ത് അനില്‍, ജിഷ റെനി, എന്നിവരെയും തെരഞ്ഞെടുത്തു .ബത്ത അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ വേദി രൂപികരണ ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സബീന എം സാലി , ബാലചന്ദ്രന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ ,ഷാരോണ്‍ ഷെരീഫ് ,സജി കൊല്ലം,ഷാജഹാന്‍ കല്ലമ്പലം ,ജോര്‍ജ് കുട്ടി മാക്കുളം എന്നിവര്‍ സംസാരിച്ചു.
-ജയന്‍ കൊടുങ്ങല്ലൂര്‍
Post Your Comments