Latest NewsIndia

കുറ്റവാളിയായ ഭര്‍ത്താവ് മരിച്ചതോടെ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ലൈംഗികമായി പീഡിപ്പിച്ചു; എസിപിക്കെതിരെ കേസ്

യുവതിയുടെ കുറ്റവാളിയായ ഭര്‍ത്താവിന്റെ മരണത്തിന് ശേഷമാണ് രമേഷ് ഇവരെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്

ഡല്‍ഹി: യുവതിയയെും മകളെയും ലൈംഗികമായി പീഡിപ്പിച്ച പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്കെതിരെ കേസ്. രമേഷ് ദഹിയ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സദര്‍ ബസാര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു രമേഷ്. ഈയിടെയാണ് രമേഷിനെ എസിപി റാങ്കിലേക്ക് പ്രമോട്ട് ചെയ്തത്.

യുവതിയുടെ കുറ്റവാളിയായ ഭര്‍ത്താവിന്റെ മരണത്തിന് ശേഷമാണ് രമേഷ് ഇവരെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ പീഡന ശ്രമം പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളിലേക്കും എത്തിയതോടെയാണ് യുവതി ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ രമേഷ് യുവതിക്ക് പണം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം രമേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button