Latest NewsKerala

ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; യാത്രക്കാര്‍ പെരുവഴിയില്‍

തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് ഒല്ലൂര്‍ സ്റ്റേഷനിലാണ് ഇയാള്‍ തീവണ്ടി നിര്‍ത്തിയിട്ടത്

തൃശൂര്‍: ലോക്കോ പൈലറ്റ് ഇറങ്ങിപോയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയോതിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ചരക്കുവണ്ടിയിലെ ലോക്കോ പൈലറ്റ് ഇറങ്ങി പോയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ കഷ്ടത്തിലായത്. തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് ഒല്ലൂര്‍ സ്റ്റേഷനിലാണ് ഇയാള്‍ തീവണ്ടി നിര്‍ത്തിയിട്ടത്. തുടര്‍ന്ന് തൃശ്ശൂര്‍-എറണാകുളം പാതയില്‍ നിരവധി ട്രെയിനുകള്‍ വൈകാനിടയാക്കി.

പുലര്‍ച്ചെ 5.30നായിരുന്നു ചരക്കു വണ്ടി ഒല്ലൂരിലെത്തിയത്. ഇവിടെ വച്ച് ഇയാള്‍ ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇടപ്പെട്ട് അനുനയിപ്പിച്ചതിനെ തുടര്‍ന്ന് വണ്ടി ചാലക്കുടി വരെ എത്തിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ബാഗ്ലൂര്‍-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാരാണ് ഇത് മൂലം ഏറെ ദുരിരത്തിലായത്. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ഓടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button