ചൈന ഓപ്പണില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ അവസാന പ്രതീക്ഷയായ പിവി സിന്ധുവിനും ചൈന ഓപ്പണില്‍ തോല്‍വി. 52 മിനുട്ട് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 11-21, 21-11, 15-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. ചൈനയുടെ യുഫെയ് ചെന്നിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. പുരുഷ സിംഗിള്‍സില്‍ കിഡംബിയുടെ പരാജയത്തിനു തൊട്ടുപിന്നാലെയാണ് സിന്ധുവും ഇന്ന് തോല്‍വിയേറ്റു വാങ്ങിയത്.
Post Your Comments