WomenHealth & Fitness

സ്ത്രീകളുടെ മാത്രം ശ്രദ്ധയ്ക്ക്; പ്രസവ ശേഷമുള്ള ആര്‍ത്തവത്തെ കുറിച്ച് ഇതുകൂടി അറിയുക

ശരീരത്തില്‍ ഉണ്ടാകുന്നു ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിങ്ങളുടെ മുലപ്പാലിനെയും ബാധിച്ചേക്കാം

പ്രസവശേഷം ആറോ എട്ടോ മാസങ്ങള്‍ക്കു ശേഷമാണു ആര്‍ത്തവം വീണ്ടും ഉണ്ടാവുക. നിങ്ങള്‍ മുലയൂട്ടുന്ന അമ്മയാണെങ്കില്‍ ആര്‍ത്തവം നീണ്ടു പോയേക്കാം. മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ചെടുത്തോളം മുലയൂട്ടുന്ന മാസങ്ങളില്‍ ആര്‍ത്തവം ഉണ്ടാവുകയില്ല. പ്രസവ ശേഷം ആര്‍ത്തവം പുനരാരംഭിക്കുന്നത് നിങ്ങള്‍ കുഞ്ഞിന് മുലയൂട്ടുന്നതുമായും,പ്രസവ ശേഷമുള്ള നിങ്ങളുടെ ജീവിത ശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു

മുലയൂട്ടൂന്ന സമയം തന്നെ ആര്‍ത്തവം ആരംഭിച്ചാല്‍ മുലപ്പാലിന്റെ ഉത്പാദനത്തിലും കുഞ്ഞു മുലപ്പാലിനോട് പ്രതികരിക്കുന്ന രീതിയിലും നിങ്ങള്‍ക്കു മാറ്റങ്ങള്‍ തോന്നിയേക്കാം. ശരീരത്തില്‍ ഉണ്ടാകുന്നു ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിങ്ങളുടെ മുലപ്പാലിനെയും ബാധിച്ചേക്കാം.ഇത് മൂലം മുലപ്പാല്‍ കുറയുകയും മുലപ്പാലിന്റെ രുചി മാറുകയും ചെയ്യാം.കുഞ്ഞു മുലപ്പാല്‍ കുടിക്കാന്‍ മടി കാണിക്കുന്നതിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും.ഇത് സ്വാഭാവികമായ മാറ്റങ്ങള്‍ ആണ്.ആശങ്കപ്പെടേണ്ടതില്ല.ഇത് നിങ്ങളുടെ കുഞ്ഞിനെ ഒരുതരത്തിലും മോശമായി ബാധിക്കുകയില്ല.

മുലയൂട്ടുന്ന അമ്മയായിരിക്കെ നിങ്ങളുടെ ആര്‍ത്തവം പുനരാരംഭിച്ചാല്‍ മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗമായി കണക്കാക്കരുത്.കൃത്യമായി ഓവുലേഷനെയോ പ്രത്യുല്പാദനത്തെയോ ഹോര്‍മോണുകളുടെ കണക്കുകളെയോ നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് ആര്‍ത്തവം ആരംഭിക്കാതെയും നിങ്ങള്‍ ഗര്‍ഭിണിയായേക്കാം

മുലയൂട്ടല്‍ സ്വാഭാവികമായ ഗര്‍ഭ നിരോധന മാര്‍ഗ്ഗമാണ് . ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം മുലയൂട്ടുന്ന നൂറില്‍ ഒരു സ്ത്രീ മാത്രമേ ഗര്‍ഭിണി ആകൂ എന്നതാണ് . എങ്കിലും നിങ്ങള്‍ മുലയൂട്ടുന്നത് കൊണ്ട് മാത്രം നിങ്ങള്‍ ഗര്‍ഭിണി ആകില്ല എന്ന് ഉറപ്പു നല്‍കാന്‍ സാധ്യമല്ല. കുഞ്ഞിനു മുലപ്പാല്‍ മാത്രം ഭക്ഷണമായി നല്‍കുന്ന അവസ്ഥയെ കുറിച്ചാണ് പരാമര്‍ശിച്ചത്. മുലയൂട്ടൂന്ന സമയം തന്നെ ആര്‍ത്തവം ആരംഭിച്ചാല്‍ മുലപ്പാലിന്റെ ഉത്പാദനത്തിലും കുഞ്ഞു മുലപ്പാലിനോട് പ്രതികരിക്കുന്ന രീതിയിലും നിങ്ങള്‍ക്കു മാറ്റങ്ങള്‍ തോന്നിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button